മണി ഹെയ്സ്റ്റ് റിലീസ്; സെപ്റ്റംബർ 3ന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

0

പ്രശസ്ത സീരീസായ മണി ഹെയ്സ്റ്റിനായ കാത്തിരിപ്പ് അവസാനിക്കുകയാണ്. മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസൺ സെപ്റ്റംബർ മൂന്നിന് പുറത്തിറങ്ങാനിരിക്കെ ഏറെ ആവേശത്തിലാണ് ആരാധകർ. പ്രൊഫസറെ വീണ്ടും സ്ക്രീൻ കാണാൻ സാധിക്കുന്നതിന്റെ സന്തോഷം മറ്റൊരു വശത്തും.

ലോകം മുഴവൻ ഭാഷാ-പ്രായ-ലിം​ഗ ഭേദമന്യേ നെറ്റ്ഫ്ളിക്സിലെ മണി ഹെസ്റ്റിനായി കാത്തിരിക്കുമ്പോൾ ഈ ആവേശം ഒരു പൊടിക്ക് കൂടുതലാണ് ജയ്പൂരിലെ സ്ഥാപന മേധാവിക്ക്. സീരീസ് റിലീസാകുന്ന സെപ്റ്റംബർ മൂന്നിന് സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സീരീസ് കാണാനായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഉടമ.

ജയ്പൂരിലെ വേർവ് ലോജിക്ക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് മണി ഹെയ്സ്റ്റ് കാണാൻ അവധി നൽകിയത്. ഇടയ്ക്ക് അവധിയെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ സിഇഒ അഭിജിത് ജെയൻ, സീരീസിലെ തീം സോങ്ങായ ‘ബെല്ല ചാവ്’ എന്നെഴുതിയാണ് ജീവനക്കാർക്കുള്ള ഇ മെയിൽ അവസാനിപ്പിച്ചത്.