റോബോട്ടിനൊരു മുഖം കൊടുക്കാൻ തയ്യാറാണോ...?; എങ്കിൽ ലഭിക്കും 91 ലക്ഷം രൂപ

റോബോട്ടിനൊരു മുഖം കൊടുക്കാൻ തയ്യാറാണോ...?; എങ്കിൽ ലഭിക്കും 91 ലക്ഷം രൂപ
new-project--3--jpg_710x400xt

ആയിരക്കണക്കിന് വരുന്ന റോബോട്ടുകൾക്ക് ഒരോപോലെയുള്ളൊരു മുഖം വേണം. കൊടുക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ലഭിക്കും 91 ലക്ഷം രൂപ. ഞെട്ടേണ്ട ഒരു സ്റ്റാർട്ട് അപ് ടെക് കമ്പനിയാണ് ഇത്തരത്തിലുള്ളൊരു ഓഫറുമായി രം​ഗത്തെത്തിയിരിക്കുന്നത്. ​

ജിയോമിക്ക്. കോം എന്ന ടെക് കമ്പനിയാണ് പേര് പുറത്തുപറയാത്ത ഒരു റോബോട്ടിക്ക് കമ്പനിക്കായി മുഖങ്ങൾ തേടുന്നത്. ​വളരെ കുലീനവും സൗ​ഹൃദപരമാണെന്നും തോന്നിക്കുന്ന തരത്തിലുള്ള മുഖങ്ങളാണ് കമ്പനി തേടുന്നത്.  മുതിർന്നവരോട് അടുത്ത് പെരുമാറുന്നതിനാണ് കണ്ടാൽ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുഖങ്ങൾക്കായി കമ്പനി ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ജിയോമിക്ക് പറയുന്നു.

ഏകദേശം നിർമ്മാണം പൂർത്തിയായ റോബോർട്ടുകൾക്ക് പറ്റിയൊരു മുഖമില്ലെന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ കമ്പനി ജിയോമിക്കിനെ സമീപിക്കുകയായിരുന്നു. അടുത്ത വർഷം റോബേർട്ടുകൾ പ്രവർത്തന സജ്ജമാകും. എന്നാൽ, റോബോട്ടുകള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ മുഖസാദൃശ്യം തന്നെ വേണമെന്ന് നിർബന്ധമാണോ എന്ന വിമർശനമാണ് കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്.

എന്തുകൊണ്ട് ലോക ശ്രദ്ധ നേടിയ ഹ്യൂമനോയിഡ് റോബോട്ട് ‘സോഫിയ’യയെ പോലൊരു പുതുമുഖം റോബോട്ടുകൾക്ക് നൽകുന്നില്ല, എത്ര രൂപ വാ​ഗ്ദാനം ചെയ്താലും സ്വന്തം മുഖം ആരെങ്കിലും കൊടുക്കുമോ?. പേരുവിവരങ്ങൾ വെളിപ്പെടുതാത്തതിനാൽ തട്ടിപ്പ് കമ്പനിയാണോയെന്നും വിമർശനങ്ങളുയരുന്നുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം