നടൻ മുകേഷിന്റെ ശക്തിമാനെതിരെ ഒറിജിനൽ ‘ശക്തിമാൻ’ മുകേഷ് ഖന്ന പരാതിയുമായി രംഗത്ത്

നടൻ മുകേഷിന്റെ ശക്തിമാനെതിരെ ഒറിജിനൽ ‘ശക്തിമാൻ’ മുകേഷ് ഖന്ന പരാതിയുമായി രംഗത്ത്
shaktiman-1568458908

സംവിധായകൻ ഒമർ ലുലുവിന്റെ പുതിയ സിനിമ ധമാക്കയ്ക്കെതിരെ ടെലിവിഷൻ സീരിയൽ ‘ശക്തിമാനി’ലെ നടനും നിർമാതാവുമയ മുകേഷ് ഖന്ന പരാതിയുമായി രംഗത്ത്. മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാൻ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ  ‘ധമാക്ക’ സിനിമയിൽ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണികക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന ആവശ്യപ്പെട്ടു.

ധമാക്ക സിനിമയിലെ ചില രംഗങ്ങളിൽ മലയാള നടൻ മുകേഷ് ശക്തിമാന്റെ വേഷത്തി‍ൽ എത്തുന്നതിന്റെ സിറ്റിൽചിത്രങ്ങൾ നേരത്തേ സംവിധായകൻ ഒമർ ലുലുതന്നെയാണ് പുറത്തുവിട്ടത്.സിനിമയിലെ ചില രംഗങ്ങളിൽ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും ഒമർ ലുലു പറഞ്ഞു. 1997 കളിൽ ദൂരദർശനിൽ ഹിറ്റ് സീരിയലായിരുന്നു ശക്തിമാൻ.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ