ഓസ്കര്‍ പുരസ്‌കാരവേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് കോനന്‍ ഒബ്രയാന്‍

0

97ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് അവതാരകനായ കോനന്‍ ഒബ്രയാന്‍. ലോകമെമ്പാടും പുരസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കുന്ന ആളുകളെ മുഴുവന്‍ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോനന്‍ ഒബ്രയാന്‍ ഹിന്ദിയില്‍ സംസാരിച്ചത്. ഹിന്ദിക്കുപുറമെ സ്പാനിഷ്, മാന്‍ഡരിന്‍ ( ചൈനീസ്) ഭാഷകളും ഉപയോഗിച്ചു.

പുരസ്‌കാര ചടങ്ങ് യു.എസ്. സമയം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ആരംഭിച്ചത്. ഇന്ത്യയില്‍ സമയം തിങ്കളാഴ്ച രാവിലെ 5.30 മുതലാണ് പുരസ്‌കാര ചടങ്ങുകള്‍ ആളുകള്‍ കാണുന്നത്. ഇന്ത്യക്കാര്‍ ഓസ്‌കര്‍ ചടങ്ങുകള്‍ കാണുന്നത് അവരുടെ പ്രഭാതഭക്ഷണ സമയത്താണ് എന്ന് കോനന്‍ അവതരണ ചടങ്ങിനിടെ പറഞ്ഞു. ചൈനീസ് സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹവും കൊനാന്‍ പങ്കുവെച്ചു.

ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. സ്റ്റാര്‍ മൂവീസിലും ഹോട്ട്സ്റ്റാറിലും പ്രഖ്യാപന ചടങ്ങ് തത്സമയമായി കാണാന്‍ സാധിക്കും. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.