സ്ഥാപകദിനത്തിൽ സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടി വീണു; വേദി വിട്ട് അധ്യക്ഷ

0

കോൺ​ഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ നാടകീയ രം​ഗങ്ങള്‍. പാര്‍ട്ടി പതാക പൊട്ടി സോണിയ ഗാന്ധിയുടെ ദേഹത്തുവീണു. ഇതുകാരണം സോണിയ ഗാന്ധിക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു.

കോണ്‍ഗ്രസിന്‍റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് പതാക ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി.

പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഏറെ പ്രകോപിതയായിട്ടാണ് സോണിയ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്. സംഭവത്തില്‍ ക്രമീകരണ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.