മലേഷ്യ ഇനി കൂള്‍ ജപ്പാനുപുറകെ

0

മലേഷ്യക്കാര്‍ക്ക് ഇനി കൂള്‍ ജപ്പാന്‍ അനുഭവിച്ചറിയാം.
ഇസ്താന്‍ മിസുകോഷി എന്ന ഇന്‍റര്‍ നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്‍റെ കൂള്‍ ജപ്പാന്‍ സ്റ്റോര്‍  ക്വാലാലംപൂരില്‍ അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കും. ജപ്പാനിലെ തന്നെ  ക്രിയേറ്റീവായുള്ള വ്യവസായങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന  സംരംഭമാണിത്. മലേഷ്യയില്‍  ബുകിട് ബിന്‍ടാഗിലാണ് ഇത് ഉയരുന്നത്. 1990 ലാണ് ഇസ്താന്‍റെ ആദ്യത്തെ സ്റ്റോര്‍ മലേഷ്യയില്‍ ആരംഭിക്കുന്നത്.
ആറ്നിലകളിലായി 11,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ സ്റ്റോര്‍ ഒരുങ്ങുക.   ഫുട്, ഫാഷന്‍, ആര്‍ട്സ്, ഫര്‍ണീച്ചര്‍ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.ജപ്പാന്‍റെ തനത് കൈവിരുതുകളോടായിരിക്കും ഇനി മലേഷ്യക്കാരുടെ അഭിനിവേശം