കൊറോണ വയറസും ഭൂമിയിലെ മാലാഖമാരുടെ ആകുലതകളും…

    0

    കൊറോണ എന്ന അപൂർവ്വ വയറസ് ഇന്ന് ലോകം മുഴുവൻ ഉള്ള ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. 2002ലെ സാർസ്‌ വയറസിനു ശേഷം, ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും ഒരു ചെറിയ അണുവായി പൊട്ടിപുറപ്പെട്ട ഈ വയറസ് കാരണം, ജനങ്ങളിൽ പേടി ഉളവാക്കിയിരിക്കുന്നു എന്നത് ഒരു വലിയ സത്യമാണ്. ഈ വയറസ് ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു പടർന്നുകൊണ്ടിരിക്കുന്നു.

    ചൈനയിലെ, വുഹാൻ, ഒരു വലിയ വ്യാപാര സ്ഥലമാണ്. കൂടാതെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും, യൂണിവേഴ്സിറ്റികളും, ഫാക്ടറികളും നിറഞ്ഞ ഒരു സ്ഥലം. അതിനാൽ ഈ സ്ഥലത്തേക്കു ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വരുകയും പോകുകയും ചെയുന്നുണ്ട്. കൂടാതെ മെഡിക്കൽ കോളേജ് ഉള്ളതിനാൽ ഇന്ത്യയിൽ നിന്നും മെഡിസിൻ കോഴ്സ് പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ പോയിട്ടുണ്ട്. ചൈനീസ് ന്യൂ ഇയർ സമയം ആയത് കൊണ്ട് ഒട്ടേറെ ആളുകൾ ഈ സ്ഥലത്തെക്കു വന്നുകൊണ്ടിരുന്നതും, കുറേ ആളുകൾ മറ്റ് രാജ്യങ്ങളിലേക്കു ഈ വയറസ്കൊണ്ട് പോയതും കൊണ്ടാണ് ഇത്രമാത്രം ആളുകളിലേക്കു പടർന്നു പിടിച്ചത്. വെറും 3 ആഴ്ച്ചകൊണ്ട് വുഹാനിൽ 1000 ബെഡുള്ള ഹോസ്പിറ്റൽ നിർമ്മിച്ചു. എന്നാൽ ഇന്ന് ചൈനയിൽ 25000 ത്തിൽ കൂടുതൽ ആളുകൾക്കു രോഗം പിടിപെടുകയും കൂടാതെ 100 കണക്കിന് രോഗികൾ മരിക്കുകയും ചെയ്തിരിക്കുന്നു.

    വുഹാനിലെക് പോകുന്ന ഹെൽത്ത് പ്രൊഫഷണൽസിന്റെ, അതി വൈകാരികമായ യാത്ര അയപ്പ് കാണുമ്പോൾ മനസ്സിൽ നൊമ്പരം ഉളവാകും. കാരണം അവർ തിരിച്ചു വരുമോ അതോ രോഗികളെ പരിചരിച്ചു, അവരുടെ രോഗം പിടിപെട്ട്, മരണത്തിന് കീഴടങ്ങുമോ എന്ന് ഒരിക്കലും പറയുവാൻ പറ്റാത്ത യാത്ര. അങ്ങനെ ഒരു ഡോക്ടർ മരണപെട്ടു എന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വുഹാനിലെ നഴ്സസുമാരുടെ ഇപ്പളത്തെ അവസ്ഥ വളരെ പരിതാപകരം ആണെന്നാണ് റിപ്പോർട്ട്. തുടർച്ചായി മാസ്കും ഗോഗിൾസും കൂടാതെ ഏപ്രണും കെട്ടി മണിക്കൂർകളോളം നിൽക്കേണ്ടി വരുന്നു. അവർക്കു വിശ്രമമില്ലത്ത ജോലി. ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കിൽ മാസ്ക് ഉൾപ്പെടെയുള്ളത് മാറ്റണം. അവരുടെ വിശ്രമമുറി വളരെ അകലെയും. തുടർച്ചയായി മാസ്ക്കും ഗോഗിൾസും വച്ചു മുഖം പൊട്ടിയിരിക്കുന്നു. ഈ വരുന്ന രോഗികളെ എല്ലാം ശുശ്രുഷിക്കുന്നത് ഡോക്ടെഴ്സും നഴ്സസും തന്നെയാണ്. ഒരു കൊറോണ രോഗി വന്നാൽ അവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് ഹെൽത്ത് പ്രഫഷണൽസ് തന്നെ. ഒരു രോഗി വന്നാൽ അവർക്കു ആകുലതയാണ്. രോഗികളുടെ അസുഖം എങ്ങനെ സുഖപ്പെടുത്താം എന്നും, തനിക്കും തന്റെ കുടുംബത്തിനും ഈ രോഗം പകർന്നു പിടിക്കുമോ എന്നുമുള്ള ആകുലത. എന്നാൽ ഈ ആകുലതകൾ എല്ലാം മാറ്റി വച്ചു, ഫ്ലോറെൻസ് നൈറ്റിംഗേൽന്റെ വാക്കുകൾ തരുന്ന ഊർജം സ്വീകരിച്ചു രോഗികളെ ശുശ്രുഷിക്കുന്നു.

    ഭൂമിയിലേ മാലാഖമാരായ നഴ്‌സസിനെ നമ്മൾ ബഹുമാനിക്കണം. അവരുടെ യൂണിഫോം കണ്ടാൽ ഓടി മാറിപോകരുത്. ബസിൽ ആണെങ്കിലും മെട്രോയിൽ ആണെങ്കിലും ഒരു നോട്ടം കൊണ്ടോ പോലും അവരെ വിഷമിപ്പിക്കരുത്. കാരണം എത്ര വലിയ പദവികൾ ഉള്ളവർ ആയാലും, അവർ ഒരു രോഗി ആയാൽ, ചെല്ലേണ്ടത് ഈ മാലാഖമാരുടെ അടുത്തെക്ക് തന്നെയാണ് എന്ന് ഓർത്തിരിക്കുക. ഒരു യൂണിഫോം ഇട്ടുവന്ന ഒരു നേഴ്സ് ഉണ്ട് എന്ന് പറഞ്ഞു ബസിൽ ബഹളം ഉണ്ടാക്കുകയും, അവസാനം ആ driver നേഴ്സ്നെ ബസിൽ നിന്നും ഇറക്കി വിട്ടു എന്നത്, എത്ര വലിയ തെറ്റാണ്. അപമാനം സഹിച്ചിറങ്ങി പോയനഴ്സിന്റെ മനോവിഷമം എത്ര വലുതായിരിക്കും. metroയിൽ വച്ചു രണ്ട് പ്രായം ആയവർ അവരുടെ ഭാഷയിൽ തൊട്ടടുത്തു നിന്ന നഴ്‌സ്‌നെകുറിച്ചു പറഞ്ഞപ്പോൾ, ആ പറഞ്ഞവരോട് രണ്ട് വർത്തമാനം പറഞ്ഞത അതേ ഭാഷയിൽ പെട്ട ഒരു യുവാവാണ്‌ എന്നത് സന്തോഷമുണ്ടാക്കുന്നു.

    നമ്മളൊക്കെ നമ്മളെകുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. സിംഗപ്പൂരിൽ യെല്ലോ മാറി ഓറഞ്ച് കളർ ആയി മാറിയിരിക്കുന്നു. ആളുകൾ അവശ്യവസ്‌തുക്കൾ വാങ്ങികുട്ടുകായണ്. കൂടെ ഉള്ളവർക്കും സാധനങ്ങൾ വേണം എന്നുള്ള ചിന്ദ ഇല്ലാതെ, എനിക്ക് മാത്രം മതി എന്നുള്ള ചിന്ദകൊണ്ട് ഇത് സംഭവിചിരിക്കുന്നത്. മാസ്കിനു വേണ്ടി പൊരിവെയിലത്തു ക്യു നിൽക്കുന്ന കാഴ്ച്ചകളും ഇപ്പൊൾ കാണാം. ഈ വയറസ് ഏതു വഴി വേണമെങ്കിലും ശരീരത്തിൽ പ്രവേശിക്കാം. അതിനാൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ക്രത്യമായി പാലിക്കണം. ഒരു രാജ്യം മറ്റൊരു രാജ്യത്തിലേക്ക് ഒരു ആണവായുധം പ്രയോഗിച്ചാൽ അത് പതിക്കുന്ന രാജ്യത്തു മാത്രമേ അതിന്റെ നാശം ഉണ്ടാകു എങ്കിൽ, ഇത് പോലെ ഉള്ള ഒരു വയറസ് കൊണ്ട് എല്ലാ രാജ്യങ്ങളെയും മുൾമുനയിൽ നിർത്താം എന്നത്, ഇതിന്റെ ഭീകരതയെ ആണ് കാണിക്കുന്നത്.

    നിപ്പാ വയറസിനെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയപ്പോൾ, ആ കുട്ടത്തിൽ പോയത് ഒരു മാലാഖകൂടി ആയിരുന്നു എന്ന് ഓർക്കുക. ഈ മാലാഖമാർ എല്ലാം fully protected ആയിട്ട് കൂടി ഒരു ജീവൻ പോയി. അതിനാൽ, ഇത് പോലെ ഉള്ള വയറസുകൾ ഇനിയും ഉണ്ടാക്കതെയിരിക്കാൻ പ്രാർത്ഥികാം. കൂടാതെ ഹെൽത്ത് പ്രൊഫഷണൽസിന്റെ റിസ്കുള്ള ജോലിയെയും ബഹുമാനികാം. കൊറോണയിൽ നിന്നും ലോകം എത്രയും പെട്ടന്ന് മോചനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.