ആശങ്ക വിതച്ച് കൊറോണ മഹാമാരി; രോഗ ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

0

രാജ്യത്താകമാനം മരണഭീതിവിതച്ച് കോവിഡ് മഹാമാരി. കേന്ദ്ര ആരോഗ്യമന്ത്രാലയംപുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 126 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവര്‍ 1694 ആയി. 49391 കൊവിഡ് കേസുകളാണ് രാജ്യതിതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14183 പേർക്ക് രോഗം ഭേദമായപ്പോൾ 33514 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

24 മണിക്കൂറിനിടെ 2958 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 15,525 ആയി. 617 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമബംഗാളില്‍ 1344 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരണം 140 ആയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4058 ആയി. 33 പേരാണ് തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4058 ആയി. 33 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.