കൊറോണ മരണം 565; പുതുതായി 2987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേര്‍ മരിച്ചു.. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ള വരുടെ എണ്ണം 28,000 കടന്നു.

യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നിരിക്കുകയാണ്. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.

ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തിൽ കൂടുതൽ കൊറോണ ബാധിതർ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉൾപ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.