വയനാട്ടിൽ ദമ്പതികൾക്ക് നടുറോഡിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്

0

കല്പറ്റ: വയനാട്ടില്‍ ദമ്പതിമാർക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. തമിഴ്‌നാട് സ്വദേശികളായ സ്ത്രീക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മർദിച്ചതിന്റെ കാരണം വ്യക്തമല്ല. പൊലീ​സ് സ്റ്റേഷ​നി​ൽ​ നി​ന്ന് 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്ഥ​ലം കാ​ണാ​നെ​ത്തി​യ തമിഴ്നാട് സ്വദേശികളായ ദമ്പതി​ക​ളെ . അമ്പലവയല്‍ സ്വദേശിയായ ഓ​ട്ടോ ഡ്രൈ​വ​റാ​യ ജീ​വാ​ന​ന്ദ​ൻ എ​ന്ന​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് സൂചന.സം​സാ​രി​ക്കു​ന്ന​തി​നി​ടെ നി​ന​ക്കും വേ​ണോ എ​ന്നു ചോ​ദി​ച്ച് ജീ​വാ​ന​ന്ദ​ൻ യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന​തു കാണാം. അ​തോ​ടൊ​പ്പം യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ജീ​വാ​ന​ന്ദി​നോ​ടു യു​വ​തി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ദ​മ്പതി​ക​ൾ​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം കണ്ടു ​നി​ന്ന​വ​രാ​ണു മ​ർ​ദന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. വി​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ സാമൂഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.മർദ​ന​ത്തി​നു പി​ന്നാ​ലെ ദ​മ്പ​തി​ക​ളേ​യും ജീ​വാ​ന​ന്ദ​നെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നെ​ന്നു സൂചനയു​ണ്ട്. എ​ന്നാ​ൽ പരാ​തി ന​ൽ​കാ​ൻ ദ​മ്പതി​ക​ൾ ത​യാ​റാ​യി​ല്ല.