ലിഫ്റ്റില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത പ്രവാസി ദമ്പതികളെ ദുബായ് കോടതി വെറുതെ വിട്ടു

0

ദുബായ്: ലിഫ്റ്റില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിടിയിലായ പ്രവാസി ദമ്പതികളെ ദുബായ് കോടതി വെറുതെവിട്ടു. പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ് 32കാരനും 29കാരിക്കുമെതിരെ ചുമത്തിയിരുന്നത്. ഇരുവരും ലെബനീസ് പൗരന്മാരാണ്.
ഡിസംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്‌ളാറ്റിന്റെ ലൈഫിറ്റിൽവെച്ച് അശ്ളീല പ്രവർത്തികൾ ചെയ്തുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ഫ്ലാറ്റിലെയും ലിഫ്റ്റിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇരുവരും 2017ല്‍ തന്നെ വിവാഹിതരായതാണെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഇക്കാര്യം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നുവെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുവരും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. ഇരുവരും ക്രിമിനല്‍ കുറ്റം ചെയ്തതിന് രേഖകളിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തികള്‍ക്ക് ദമ്പതികളുമായി സാമ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് കോടതി ദമ്പതികളെ വെറുതെവിട്ടത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.