സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു

0

ലഖ്‌നൗ: സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതിമാര്‍ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശികളായ ദമ്പതിമാരാണ് കാര്‍ സ്വന്തമാക്കാനായി കുഞ്ഞിനെ വിറ്റത്.

ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ മാതാപിതാക്കൾ ഒരു വ്യവസായിക്ക് കൈമാറുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

തുടര്‍ന്ന് പൊലീസ് ദമ്പതിമാരെ കഴിഞ്ഞദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്. ദമ്പതിമാര്‍ അടുത്തിടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതായും കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ കൈയിലാണെന്നും പൊലീസ് പറഞ്ഞു.