ഇനിയും ദുരന്തം താങ്ങാൻ വയ്യ; കൊച്ചിയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

0

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി.തീരദേശ പരിപാലന അതോറിറ്റിയുടെ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ്.ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നിവയാണ് പൊളിക്കേണ്ടത്. ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത നിര്‍മാണങ്ങള്‍ കാരണമുള്ള പ്രളയദുരന്തം താങ്ങാന്‍ കേരളത്തിന് ഇനിയും കഴിയില്ലെന്ന് കോടതി പറഞ്ഞു.ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

തീരദേശ സോണിന്റെ ഉള്ളിൽ ഉൾപ്പെടുന്ന ഈ ഫ്‌ളാറ്റുകളുടെ അനധികൃത നിർമ്മാണത്തിനെതിരെ മുൻപൊരിക്കൽ തീരാ ദേശ സമിതി ഹൈക്കോടതിക്ക് ഹർജി നൽകിയിരുന്നെങ്കിലും ഫ്ലാറ്റുടമക്കൾക്ക് അനുകൂലമായായിരുന്നു ഹൈകോടതി വിധി. ഇതിനെ തുടർന്ന് തീരദേശ പരിപാലന സമിതി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവ്. ഇത്തരത്തിലുള്ള അനധികൃത നിർമാണങ്ങൾ വീണ്ടും പ്രളയദുരന്തത്തിൽ എത്തിയാൽ അത് കേരളത്തിന് താങ്ങാൻ കഴിയില്ല എന്നതിനെ മുൻനിർത്തിയാണ് പുതിയ വിധി.