സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

1

കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് അഞ്ചാം വാർ‍‍ഡ് സ്വദേശി ചക്കാല പറമ്പിൽ ഗോപി(70) ആണ് മരിച്ചത്.

സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഗോപി രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഗോപി. ലോട്ടറി വിൽപ്പനക്കാരൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.