നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍(70) ആണ് ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

മുംബൈയിൽ നിന്ന് എത്തിയ അദ്ദേഹത്തിന് നിരീക്ഷണത്തിൽ കഴിയവെ പനി പിടിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് ശാരീരിക അവശതകൾ ഉണ്ടായിരുന്നു. മുംബൈയിൽ നിന്ന് 9-ാം തീയതി ട്രെയിനിലാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി കൂടിയതോടെ ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. തുടർന്ന് വന്ന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.