ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

0

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തിൽ ലോക്ക്ഡൗൺ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പടുത്തും. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാകും ട്രിപ്പിൾ ലോക്ക്ഡൗൺ. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും.

നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. രോഗവ്യാപനം കുറക്കാൻ ആണ് ലോക്ക്ഡൗൺ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.