രാജ്യത്ത് രോഗവ്യാപനം കുറയുന്നു; പ്രതിദിന കേസുകളില്‍ കുറവ്‌

0

രാജ്യത്ത് രോഗവ്യാപനം കുറയുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ അവസാനത്തിനുശേഷം രോഗികൾ അരലക്ഷത്തിലും താഴെ എത്തുന്നത് ആദ്യമായിട്ടാണ്. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50 ,273 ആയി.

എന്നാൽ ഇവരിൽ 7,48,538 പേർ മാത്രമാണ് നിലവില്‍ ചികില്‍സയിലുള്ളത്. 67,33,329 പേരും രോഗമുക്തി നേടി. ഇന്നലെ രോഗമുക്തി നേടിയവരിലും 69,721 പേരാണ് ഇന്ന് രോഗമോചിതരായത്. 587 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 1,15,197 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസിനും പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയിൽ മൂന്നാം സ്ഥാനത്തും. യുഎസ് ഒന്നാമതും ബ്രസീൽ രണ്ടാമതുമാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5984 പേർക്ക് രോഗം സ്ഥിരീകരിക്കുകയും. 125 പേർക്ക ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 16, 01 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42,240 പേർക്ക് ജീവൻ നഷ്ടമായി. മാസങ്ങൾക്കുശേഷമാണ് പ്രതിദിന കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ കുറയുന്നത്.

കർണാടകയിൽ 5018 പേർക്കും, തമിഴ്‌നാട്ടിൽ 3536 പേർക്കും രോഗം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2000 തിന് താഴെയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകൾ. ബീഹാറിൽ മരണസംഖ്യ ആയിരം കടന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശ്വാസം പകരുന്നു.