കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

0

കുവൈത്ത്: കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.തിരുവല്ല മഞ്ചാട്‌ പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്ന ആനി മാത്യു ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇവർ നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി. 112,618പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുമണിക്കൂറിനിടെ 534 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.