രാജ്യത്ത് 24 മണിക്കൂറിനിടെ 2.76 ലക്ഷം കൊവിഡ് കേസുകള്‍: 3,874 മരണം

0

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്.

ഈ മാസത്തില്‍ 75000 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് മരണങ്ങളാണ് ഈ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തില്‍ 49,000 മരണങ്ങളുമുണ്ടായി.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ട്രിപ്പിള്‍ ലോക്ക് ഡൗണും ലോക്ക് ഡൗണും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം എങ്ങനെയെന്ന് യോഗത്തില്‍ വിലയിരുത്തും. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തേക്കും. കഴിഞ്ഞ ദിവസവും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.