66 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; 903​ മരണം

0

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 74,442 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 903 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇന്ത്യയിൽ 66,23,816 പേരാണ്​ കോവിഡ്​ രോഗബാധ മൂലം മരണപ്പെട്ടത്​. രാജ്യത്തെ മരണനിരക്ക്​ 1.55 ശതമാനമാണ്​. ഇതില്‍ 9,34,427 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

രാജ്യത്ത്​ ഇതുവരെ 55,86,704 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83.34 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,02,685 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 7,636,912 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.