സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

0

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്ക ൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾക്ക് . ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, കോവിഡ് ബാധിച്ച് മരിച്ച വയനാട്ടുകാരുടെ എണ്ണം 4 ആയി. ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഫാത്തിമയാണ് ഭാര്യ. മക്കൾ: മുഹമ്മദ്, അസീസ്, നസീമ, ഹംസ, അൻവർ, മരുമക്കൾ: ഫാത്തിമ, സക്കീന, നസീമ, സൗദ.