സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍

0

പാലക്കാട്∙ സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കാസര്‍കോട്, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസ(75)യാണ് കാസര്‍കോട് മരിച്ചത്. തിരുപ്പൂരിൽ നിന്നും മകനൊപ്പം പയ്യലൂരിലെ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച പയ്യലൂർ ഗ്രാമത്തിൽ കെ.പി.സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു. ശനിയാഴ്ച്ച ഇവരുടെ ക്വാന്റീൻ ദിനങ്ങൾ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 6 പേർ ക്വാറന്റീനിലാണ്. മക്കൾ ആനന്ദ്, അവിനാശ്.