രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ കേരളത്തിൽ

0

തിരുവനന്തപുരം: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലാണ്. ദില്ലിയെയും മഹാരാഷ്ട്രയെയും കർണാടകത്തെയും മറികടന്ന് സംസ്ഥാനത്ത് ഇന്നലെ 11,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി. ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയല്‍ ഇന്ന് 11,416 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
15,17,434 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 10,517 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 7,00,786 കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് 5,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,50,517 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 5,245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

കേരളത്തില്‍ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ആറു ജില്ലകളില്‍ പ്രതിദിന കണക്ക് ആയിരം മറികടന്നു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഉടനെന്ന് സൂചന. രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ നൽകാൻ വിദ്ഗധ സമിതി നിർദ്ദേശം നൽകി. മുന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഈ മാസം അഞ്ചിന് നൽകിയ അപേക്ഷ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു. പഠന മാതൃക തൃപ്തികരമെന്നാണ് സമിതി വിലയിരുത്തൽ. അന്തിമ അനുമതിക്ക് മുന്നോടിയായുള്ള വ്യക്തതക്ക് വേണ്ടിയാണ് സുരക്ഷാവിവരങ്ങൾ ഉൾപ്പെടെ സമ്പൂർണ്ണ റിപ്പോർട്ട് തേടിയത്.