കൊവിഡ്: നടൻ രൺധീർ കപൂറിനെ ഐസിയുവിലേക്ക് മാറ്റി

0

കൊവിഡ് ബാധിച്ച ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ രൺധീർ കപൂറിനെ ഐസിയുവിലേക്ക് മാറ്റി. മുംബൈയിലെ കോകിലാബെൻ അംബാനി ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് രൺധീർ കപൂറിന് കൊവിഡ് പോസിറ്റീവായത്. നടിമാരായ കരീന കപൂർ, കരിഷ്മ കപൂർ എന്നിവരുടെ പിതാവാണ് രൺധീർ.

താൻ ആരോഗ്യവാനാണെന്നും തനിക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഭാര്യ ബബിതയും മക്കളും കൊവിഡ് നെഗറ്റീവാണ്. രൺധീറിൻ്റെ സഹോദരങ്ങളായ രാജീവ് കപൂറും ഋഷി കപൂറും അടുത്തിടെയാണ് മരണപ്പെട്ടത്.