മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു: അവസാന പരിശോധനഫലം നെഗറ്റീവ്

0

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചു. നെച്ചിത്തടത്തിൽ വീരാൻ കുട്ടി ആണ് മരിച്ചത്. 85 വയസ്സായിരുന്നു. വൃക്കരോഗത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു.

ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുൻപ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിൾ വീണ്ടും പരിശോധിക്കും. അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.