യുഎഇയിലെ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0

അബുദാബി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.indembassyuae.gov.in, www.cgidubai.gov.in (www.cgidubai.gov.in/covid register) എന്നീ വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്താം. രേഖകളൊന്നും അപ് ലോഡ്‌ ചെയ്യേണ്ടതില്ല. അതേ സമയം പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ കാര്യങ്ങള്‍ നല്‍കണം.

ഗ്രൂപ്പായി രജിസ്‌ട്രേഷന്‍ നടത്താനാവില്ല. കുടുംബമായിട്ട് മടങ്ങുന്നവര്‍ക്ക് ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തണം. അതുപോലെ തന്നെ കമ്പനികള്‍ക്കും, ഓരോ ജീവനക്കാര്‍ക്കും ഒരു പ്രത്യേക ഫോം പൂരിപ്പിക്കണം.

കോവിഡ് -19 സാഹചര്യത്തില്‍ വിദേശത്തുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നതിനുള്ള വിവരശേഖരണം മാത്രമാണ് ഈ ഫോമിന്റെ ലക്ഷ്യമെന്നും എംബസി അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ എംബസി വെബ്‌സൈറ്റിലൂടെയും മറ്റു വഴികളിലൂടെ യഥാസമയം അറിയിക്കും. യാത്രക്കുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ഈ ഘട്ടത്തില്‍ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.