ഇന്ത്യയിൽ 29 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 983 മരണം

0

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 204-ാം ദിവസമാണ് ഇന്ത്യയിൽ കൊവിഡ് കേസുകൾ 29 ലക്ഷം കടക്കുന്നത്.

24 മണിക്കൂറിനിടെ 983 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 54,849 ആയി വർധിച്ചു. 1.90 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 692,028 ആണ്. 6,92,028 പേരാണ് നിലവിൽ രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 21,58,947 പേർ ഇതുവരെ രോഗമുക്തരായി. 73.91 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 74.29 ശതമാനമായി ഉയർന്നത് ആശ്വാസം പകരുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 2,158,946 ആയി. 24 മണിക്കൂറിനിടെ 62,282 പേർ രോഗമുക്തരായി. മരണനിരക്ക് 1.88 ശതമാനമായി കുറഞ്ഞു.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6.43 ലക്ഷം കടന്നു. 21,359 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ രോഗബാധിതർ 3,61,435 ആയി. ആന്ധ്രയിൽ 3.25 ലക്ഷം പേർക്കും കർണാടകയിൽ 2.56 ലക്ഷം പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.