കേരളത്തിലാദ്യമായി നാലായിരം കടന്ന് പ്രതിദിന കൊവിഡ് കണക്ക്; പത്ത് മരണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ 351. ആരോഗ്യ പ്രവർത്തകർ 71. 45,730 സാംപിളുകൾ പരിശോധിച്ചു. 2737 പേർ മുക്തരായി.

തിരുവനന്തപുരം- 820, കോഴിക്കോട്- 545, എറണാകുളം- 383, ആലപ്പുഴ- 367, മലപ്പുറം- 351, കാസർഗോഡ് -319, തൃശൂർ- 296, കണ്ണൂർ- 260, പാലക്കാട്- 241, കൊല്ലം- 218, കോട്ടയം- 204, പത്തനംതിട്ട- 136, വയനാട് -107, ഇടുക്കി- 104 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം- 804, കോഴിക്കോട്- 536, എറണാകുളം- 358, ആലപ്പുഴ- 349, മലപ്പുറം- 335, തൃശൂർ- 285, കാസർഗോഡ്- 278, കണ്ണൂർ- 232, പാലക്കാട്- 211, കൊല്ലം- 210, കോട്ടയം- 198, പത്തനംതിട്ട- 107, വയനാട്- 99, ഇടുക്കി- 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം- 547, കൊല്ലം- 325, പത്തനംതിട്ട- 102, ആലപ്പുഴ- 196, കോട്ടയം- 120, ഇടുക്കി- 47, എറണാകുളം- 357, തൃശൂർ- 140, പാലക്കാട്- 114, മലപ്പുറം- 214, കോഴിക്കോട്- 275, വയനാട്- 79, കണ്ണൂർ- 97, കാസർഗോഡ്- 124 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 87,345 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.