കൊച്ചി വിമാനത്താവളത്തിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം

0

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചു. വിമാനത്താവളത്തിലെ ആഗമന ടെർമിനലുകളിൽ കൊവിഡ് ടെസ്റ്റിംഗ് കൗണ്ടറുകൾ നിലവിലുണ്ട്. വിമാനത്താവള ജീവനക്കാർക്കൊപ്പം പൊതുജനങ്ങൾക്കും കൊവിഡ് പരിശോധന, വാക്‌സിനേഷൻ സൗകര്യങ്ങൾ ഉപയോഗിക്കാം.

45 വയസിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. ഒരു ഡോസിന് 250 രൂപയാണ് നിരക്ക്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കേന്ദ്രം പ്രവർത്തിക്കും. കൊവിൻ വെബ്‌സൈറ്റിലൂടെ അല്ലാതെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളിലൊന്നുമായെത്തണം. കിൻഡർ ആശുപത്രിയുമായുള്ള സഹകരണത്തോടെയാണ് സിയാലിലെ കേന്ദ്രം പ്രവർത്തിക്കുന്നത്.

എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, കിൻഡർ മാനേജിംഗ് ഡയറക്ടർ പ്രവീൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഫോൺ: 7306701378.