ഇനി വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്താം

0

ന്യൂ ഡൽഹി: കൊവിഡ് വാക്സിൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റിൽ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താൻ അവസരം. സർട്ടിഫിക്കറ്റുകൾ കൊ-വിൻ പോർട്ടലിൽ സ്വയം തിരുത്താനാവുമെന്ന് സർക്കാർ. ഇതിനായി പോർട്ടലിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി വികാസ് ശീൽ പറഞ്ഞു.

പേര്, ജനനത്തീയതി, സ്ത്രീയോ പുരുഷനോ തുടങ്ങി വ്യക്തിപരമായ വിശദാംശങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു തിരുത്താനാണ് അവസരം ലഭിക്കുന്നത്.