കോവിഡ്19: തൃശൂര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു

0

കുവൈത്ത്: തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജലാലുദ്ദീന്‍(46) കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു. സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്നു. അമീരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പോക്കാക്കില്ലത്ത് മൊയ്തീന്‍ കുഞ്ഞ് ആയിഷ മോള്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീറ മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. സഹോദരങ്ങള്‍: അഷ്റഫ് (കുവൈത്ത്), ഫൈസല്‍ (ഖത്തര്‍)