ഓണ്‍ലൈനില്‍ ചാണക വില്‍പന തകൃതി

ഓരോന്നിന്നും ഓരോ സമയം ഉണ്ടെന്നു പറഞ്ഞ പോലെയാണ് ഇപ്പോളത്തെ ഓരോ കാര്യങ്ങളുടെ പോക്ക്.പറഞ്ഞു വരുന്നത് ചാണക വില്പനയെ പറ്റിയാണ് .ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തില

ഓണ്‍ലൈനില്‍ ചാണക വില്‍പന തകൃതി
cowdung

ഓരോന്നിന്നും ഓരോ സമയം ഉണ്ടെന്നു പറഞ്ഞ പോലെയാണ് ഇപ്പോളത്തെ ഓരോ കാര്യങ്ങളുടെ പോക്ക്.പറഞ്ഞു വരുന്നത് ചാണക വില്പനയെ പറ്റിയാണ് .ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്.

മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ടെന്ന് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.ആമസോണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി (Gaukranti.org) മുതലായ സൈറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം.

‘ പശു ഉത്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘ – എന്നാണ് ഹോംപേജില്‍ ഗൊക്രാന്തി അവകാശപ്പെടുന്നത് തന്നെ.ചാണകത്തില്‍ നിന്നും സംസ്‌കരിച്ച പെയിന്റുകളും, ശുദ്ധീകരിച്ച ഗോമൂത്രവും, ചാണക കേക്കുകളും എല്ലാം ഗൊക്രാന്തിയുടെ പ്രത്യകതകളാണ്. മാത്രമല്ല, ‘ഗൊപരിവാര്‍’ പദ്ധതിയില്‍ അംഗത്വവും, ഗൊക്രാന്തി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.45 മുതല്‍ 80 രൂപ വരെയുള്ള നിരക്കിലാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.

മിക്ക ഓണ്‍ലൈന്‍ സൈറ്റുകളും ചാണകത്തിനായി വിവിധ ഗോശാലകളുമായി കരാര്‍ ഇതിനോടകം സ്ഥാപിച്ചിരിക്കുകയാണ്.മുമ്പ്, ചാണകങ്ങള്‍ക്ക് വേണ്ടി ഗോശാലകളെ സമീപിക്കേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളുടെ വരവ് ആശ്വാസം പകരുന്നു.എന്താല്ലേ...

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം