എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലത്ത്

0

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് പത്തനാപുരത്താണ് ആദ്യ സ്വീകരണം. പത്തനാപുരം ,പുനലൂര്‍ നിയോജക മണ്ഡലങ്ങളില്‍ അദ്യ ദിവസം ജാഥ പ്രചരണത്തോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂര്‍ത്തിയാകും. 16 വരെ ജില്ലയില്‍ ജാഥ തുടരും.

വൈകിട്ട് നാല് മണിക്ക് പത്തനാപുരം കല്ലുംകടവിലാണ് ജാഥയെ വരവേല്‍ക്കുന്നത്. അഞ്ചല്‍ ടൗണില്‍ സമാപന സമ്മേളനം ചേരും. 15ന് രാവിലെ പൗരപ്രമുഖരുമായി ചര്‍ച്ചയും നടക്കും.