സി.പി.എം. മന്ത്രിമാരായി: പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; എംബി രാജേഷ് സ്പീക്കർ, ശൈലജ പാര്‍ട്ടി വിപ്പ്

0

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. പുതുമുഖങ്ങളെ അണിനിരത്തി ഇത്തവണത്തെ മന്ത്രിമാരുടെ പാനൽ. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിരിക്കും സ്പീക്കര്‍.

എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ്.

ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.