കെട്ടിടനിര്‍മ്മാണം ഇനി റോബോട്ട് ചെയ്യും, പുതിയ യന്ത്രവുമായി കേരളത്തില്‍ നിന്നും ക്രാഫ്റ്റ്സ് മാക്

0

സ്വന്തമായി വീടോ മറ്റു കെട്ടിടങ്ങളോ പണിതവര്‍ക്ക് അറിയാം, കെട്ടിടനിര്‍മ്മാണം എത്ര മാത്രം തലവേദന പിടിച്ചതാണെന്ന്. ഈ രംഗത്ത് റോബോടിക്സ് ടെക്നോളജി കടന്നു വന്നിട്ടുണ്ടെങ്കിലും അത്ര മാത്രം പ്രചാരത്തിലായിട്ടില്ല. ഇതാ നമ്മുടെ നാട്ടില്‍ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ രംഗത്ത് വിപ്ലം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കളമശ്ശേരിയില്‍ നിന്നുള്ള ക്രാഫ്റ്റ്സ് മാക് ലാബാണ്‌ (Craftsmac Laboratories Pvt. Ltd.) ബഹുനിലക്കെട്ടിടങ്ങള്‍ പണിയാന്‍ ഉതകുന്ന, അവരുടെ കെട്ടിടനിര്‍മ്മാണയന്ത്രം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒക്ടോബര്‍ ആദ്യം ഇതിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്രാഫ്റ്റ്സ് മാക് പത്രക്കുറിപ്പില്‍ അറിയിച്ചു.

അറിഞ്ഞു പഠിച്ച സാങ്കേതികവിദ്യ നാടിനും കൂടി ഉപകരിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുന്നത്. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിപുണ്‍, അതുല്‍, അനൂപ്‌, അരുണ്‍, ശ്രീരാജ്, പിന്നെ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ അഖില്‍, ചാള്‍സ് എന്നിവര്‍ ചേര്‍ന്നാണ് 2014 നവംബറില്‍ ക്രാഫ്റ്റ്സ് മാക് ലാബ് രൂപീകരിക്കുന്നത്. സാങ്കേതികവിദ്യയും പരിചയസമ്പത്തും കൂടിചേര്‍ന്നപ്പോള്‍ അത് ക്രാഫ്റ്റ്സ് മാക് ലാബിനു തുടക്കമായി. 2015 ഫെബ്രുവരിയില്‍, കെഎസ്ഐഡിസി-യുടെ (KSIDC) സാമ്പത്തികസഹായം ഇവരുടെ പദ്ധതിക്ക് ലഭിച്ചു. 8 മണിക്കൂറില്‍ 1500 ബ്രിക്സ് വരെ ഉപയോഗിച്ച് നിര്‍മ്മാണം നടത്തുവാന്‍ സഹായിക്കുന്ന രീതിയാലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി. കെട്ടിടനിര്‍മ്മാണരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍, ക്രാഫ്റ്റ്സ് മാക് ലാബിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം.

craftsmac-introducing-masanry-machine-for-multi-storey-bulding

Save

Save

Save