രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും . ഡിവൈഎസ്‍പി ഷാജിക്കാണ് അന്വേഷണ ചുമതല. സൈബർ വിംഗ് സിഐ ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.യുവനടി ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാൻ മുൻകയ്യെടുത്ത് ഷാഫി പറമ്പിലും എ ഗ്രൂപ്പും.രാഹുൽ വിട്ടുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് പാലക്കാട് ചേർന്ന എ ഗ്രൂപ്പ് വിലയിരുത്തി. എന്നാൽ റിപ്പോർട്ടുകൾ ഷാഫി പറമ്പിൽ എം പി നിഷേധിച്ചു. യോഗം ചേർന്നിട്ടില്ലെന്നും സി ചന്ദ്രന്റെ വീട്ടിൽ‌ പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. സി ചന്ദ്രൻ വീട്ടിലും ഓഫീസിലും ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി.

പാലക്കാട് എത്തണോ വേണ്ടയോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസ് പാർട്ടി വിഷയത്തിൽ തീകുമാനമെടുത്തു കഴിഞ്ഞു. രാഹുലിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. വടകരയിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു. വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടെ എന്ന് പൊലീസ് കരുതിയെന്നും പൊലീസിന് വേണമെങ്കിൽ വഴി തിരിച്ച് വിടാമായിരിന്നുവെന്നും ഷാഫി പറഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം