
കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു.മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയുടെ 131 മത്തെ ഗോളാണിത്. കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ 859 ഗോളുകളുമായി ലയണല്‍ മെസിയാണ് രണ്ടാംസ്ഥാനത്ത്. റൊണാൾഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറിൽനിന്നുള്ളതാണ്. ചരിത്ര ഗോൾ പിറന്നപ്പോൾ കൈകൾകൊണ്ട് മുഖം മറച്ച് ഗ്രൗണ്ടിൽ വീണാണ് താരം ആഘോഷിച്ചത്.ക്ലബ് കരിയറിൽ റയൽ മാഡ്രിന് വേണ്ടി 450 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകളും യുവാന്റസിന് വേണ്ടി 101 ഗോളുകളും നിലവിൽ കളിക്കുന്ന അൽ നാസറിന് വേണ്ടി 68 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച് തുടങ്ങിയ സ്പോർട്ടിംഗ് ലിസ്ബൺ എന്ന ടീമിന് വേണ്ടി 5 ഗോളുകളും നേടി.