കോ​ടീ​ശ്വ​ര ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ

1

ഒ​സ്‌​ലൊ: നോർവീജിയൻ സ്വദേശിയായ ടോം ​ഹേ​ഗ​ന്‍റെ ഭാ​ര്യ അ​ന്നെ എ​ലി​സ​ബ​ത്ത് ഫാ​ൽ​കെ​വി​ക് ഹേ​ഗ​നെ (68) അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ശ​ത​കോ​ടീ​ശ്വ​ര​നും ഊ​ർ​ജ, റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​ണ് ടോം ​ഹേ​ഗ​ൻ. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31നാ​ണ് അ​ന്നെ എ​ലി​സ​ബ​ത്തി​നെ നോ​ർ​വെ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യ്ക്ക് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ​നി​ന്നും കാ​ണാ​താ​കു​ന്ന​ത്. ഇതുവരെ രഹസ്യമായി പലവിധത്തിലും അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റുള്ളവർക്കോ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, ഈയിടെ വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ രംഗത്തെത്തി. ഒ​രു കോ​ടി ഡോ​ള​റാ​ണ് അവരുടെ ആവശ്യം. അതും ക്രി​പ്റ്റോ ക​റ​ൻ​സി​യി​ൽ തന്നെ വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
നോ​ർ​വെ​യി​ലെ കോ​ടീ​ശ്വ​ര​ൻ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ടോം ​ഹേ​ഗ​ന്‍റെ ആ​സ്തി ഏ​ക​ദേ​ശം 174 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ കോ​ടി​ശ്വ​ര​ൻ​മാ​രി​ൽ 172-ാം സ്ഥാ​ന​ത്താ​ണ് ടോം ​ഹേ​ഗ​ൻ.