സൈബർ ആക്രമണം : ‘അക്ക വിത്ത് ഇക്ക’; പോസ്റ്റ് പിൻവലിച്ച് അജു വർഗ്ഗീസ്

0

നടൻ അജു വർഗീസ് ‘അക്ക വിത്ത് ഇക്ക’ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച മധുരരാജ സെറ്റിൽ നിന്നുള്ള മമ്മൂട്ടി–സണ്ണി ലിയോൺ ചിത്രത്തിനെതിരെ സൈബർ ആക്രമണം. ചിത്രത്തിന് അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു.മ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോർഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. മിക്കവയും വ്യാജ ഐഡികാലിൽ നിന്നാണ്. പ്രതികരണങ്ങൾ ഒരു പരിധി കഴിഞ്ഞ് വഷളാവാൻ തുടങ്ങിയപ്പോൾ അജു തന്നെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഇതേ അടിക്കുറിപ്പില്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അജു ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. സിനിമയിൽ ഐറ്റം ഡാൻസിലാണ് സണ്ണി ലിയോൺ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിൽ സണ്ണി ലിയോൺ അഭിനയിക്കുന്നത്. സണ്ണി മുഴുനീള നായികയായി എത്തുന്ന രംഗീല എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ അജു വർഗീസും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.