മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി പിതാവ്; വൈറലായി വീഡിയോ

മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി പിതാവ്; വൈറലായി  വീഡിയോ
dog_710x400xt

മകള്‍ പഠിക്കുന്നത് നിരീക്ഷിക്കാന്‍ വളര്‍ത്തുനായയെ കാവല്‍ നിര്‍ത്തി രക്ഷിതാക്കള്‍.ചൈനയിലാണ് സംഭവം. ഷൂലിയാങ് എന്ന പിതാവാണ് മകള്‍ ഷിയാന പഠനത്തിനിടെ മൊബൈലില്‍ നോക്കി സമയം കളയാതിരിക്കാന്‍ നായയെ കാവലിരുത്തിയത്.

ഫാൻത്വാൻ എന്ന വളർത്തുനായയാണ് യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. ചൈനയിലെ ​ഗുയിഷോയിൽനിന്നുമാണ് വളരെ കൗതുകകരമായ ഈ  കാഴ്ച്ച പുറത്ത് വന്നത്. പഠിക്കുന്ന മോശയ്ക്ക് മുകളിൽ കാൽ പൊക്കിവച്ച് ഫാൻത്വാൻ ഷിയാനയെ നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ഫാന്‍ത്വാന്‍ എന്ന വളര്‍ത്തു നായക്ക് ഇതിനുവേണ്ട പരിശീലനം നല്‍കിയത്.പഠിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മുന്നിലും വശങ്ങളിലുമായി മാറിമാറി നിന്ന് നായ നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഹോം വർക്ക് ചെയ്യാൻ മകൾക്ക് നല്ല മടിയാണ്. അങ്ങനെയാണ് അവൾ കൃത്യമായി ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവൾക്കൊപ്പം ഫാൻത്വാനെ നിർത്താൻ തീരുമാനിച്ചത്. അവൻ അവന്റെ ജോലി വളരെ കൃത്യമായി ചെയ്യുകയായിരുന്നുവെന്നും -പെണ്‍കുട്ടിയുടെ പിതാവ്  ലിയാങ് പറഞ്ഞു.

ഫാൻത്വാനൊപ്പം തന്റെ ഹോംവർക്ക് ചെയ്യുകയും അവനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. തനിക്കിപ്പോൾ ഹോംവർക്ക് ചെയ്യാൻ മടിയില്ലെന്നും ഫാൻത്വാൻ ഉള്ളതുകൊണ്ട് ചുറ്റും സഹപാഠികൾ ഉള്ളതുപൊലെ തോന്നുമെന്നും ഷിയാന പറഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം