നിങ്ങൾ സ്ഥിരമായി പോൺ വീഡിയോകൾ കാണാറുണ്ടോ? എങ്കിൽ ഇത് നിങ്ങൾക്കും വന്നേക്കാം..

0

ഒളിഞ്ഞും തെളിഞ്ഞും അശ്ലീല വീഡിയോകൾ കാണുന്നവരാണ് മിക്ക ആളുകളും. എന്നാൽ, അത്തരം ആളുകൾകൾക്ക് കടിഞ്ഞാൺ ഇടുന്ന രീതിയിൽ പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പഠനങ്ങളെ ഉദ്ധരിച്ച് ഒരു ആരോഗ്യ മാഗസിന്‍ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് അമിതമായി അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയും എന്ന് വെളിപ്പെടുത്തുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും പോണ്‍സൈറ്റുകള്‍ സ്ട്രീമിങ് സൗകര്യമൊരുക്കുകയും ചെയ്തതെല്ലാം ആളുകൾക്ക് അശ്ലീല വീഡിയോകൾ ആരും അറിയാതെ കാണാൻ സൗകര്യമായിരിക്കുകയാണ്. ഈ പഠന റിപ്പോര്‍ട്ട് പ്രകാരം 2002 വരെ 40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ശേഷം അത് 30ശതമാനമായി വർദ്ധിച്ചു.

ലൈംഗികാനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ നമ്മുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. എന്നാൽ സ്ഥിരമായി അശ്ലീല വീഡിയോകൾ കാണുന്നവരിൽ ഈ സ്രവം പുറപ്പെടുവിക്കുന്ന അളവ് കുറയുകയും തന്മൂലം, പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം കുറയുകയും ചെയ്യുന്നു. അവസാനം പങ്കാളിയില്‍ നിന്നും മാത്രമല്ല, അശ്ലീല വീഡിയോയിൽ നിന്ന് പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം. ചെറുപ്പത്തില്‍ അശ്ലീല വീഡിയോ ഉപയോഗം തുടങ്ങിയവര്‍ക്ക് തലച്ചോറില്‍ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്.

അതേസമയം, ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാനസികമോ ശാരീരികമോ ആയ വിവിധ കാരണങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം അശ്ലീല വീഡിയോകൾ കാണുന്നതാണെന്ന് സ്വയം വിധിയെഴുതുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനകള്‍ തേടുന്നത് നന്നാകും.