കു​ഞ്ഞു​മാ​യി​ ​എ​ത്തി​യ​ ​വ​നി​താ​ ​എം.​പി​യെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി

കു​ഞ്ഞു​മാ​യി​ ​എ​ത്തി​യ​ ​വ​നി​താ​ ​എം.​പി​യെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി
54435508_1226552157513931_1355149953839661056_n

ല​ണ്ട​ൻ​:​ ​കു​ഞ്ഞു​മാ​യി​ ​എ​ത്തി​യ​ ​വ​നി​താ​ ​എം.​പി​യെ​ ​ഡാ​നി​ഷ് ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി.  ഭ​ര​ണ​ക​ക്ഷി​ ​ അം​ഗം​ ​അ​ബി​ൽ​ ഗാ​ർ​ഡി​നെയാണ്  കുഞ്ഞുമായെത്തിയതിനു പുറത്താക്കിയത്. കു​ഞ്ഞു​മാ​യി​​​ ​പാ​ർ​ല​മെ​ന്റി​​​ൽ​ ​എ​ത്താ​നു​ള്ള​ ​അ​നു​മ​തി​​​ ​ചോ​ദി​​​ച്ചി​​​രു​ന്നി​​​ല്ല​ ​എ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞാ​ണ് അധികൃതർ നടപടിയെടുത്തത്.

https://www.facebook.com/abildgaard.mette/posts/1225693670933113

അ​ഞ്ചു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​മാ​യി​​​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​ത്തി​യ​ ​അ​ബി​ൽ​ഗാ​ർ​ഡി​നോ​ട് ​പ്ര​വേ​ശ​നാ​നു​മ​തി​ ​ഇ​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​ അ​ബി​ൽ​ഗാ​ർ​ഡ് ​കു​ഞ്ഞി​നെ​ ​സ​ഹാ​യി​യെ​ ​ഏ​ൽ​പ്പി​ച്ച​ശേ​ഷ​മാ​ണ് ​പാ​ർ​ല​മെ​ന്റി​ൽ​ ​പ്ര​വേ​ശി​ച്ച​ത്. എം.​പി​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ട​ത്.​ സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചകളിലൊന്നാണിപ്പോൾ ഈ വിഷയം. സ്പീ​ക്ക​റു​ടെ​ ​ന​ട​പ​ടി​​​ക്കെ​തി​​​രെ​ ​പ്ര​തി​​​ഷേ​ധം​ ​ഉ​യ​രു​ക​യാ​ണ് ഇപ്പോൾ.

കു​ഞ്ഞു​മാ​യി​ ​മു​മ്പ് ​ഞാ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​വ​ന്നി​ട്ടി​ല്ല.​പ​ക്ഷേ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​നി​ക്കു​ ​മു​മ്പി​ൽ​ ​മ​റ്റു​മാ​ർ​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കു​ഞ്ഞി​ന്റെ​ ​അ​ച്ഛ​നാ​ണ് ​അ​വ​ളെ​ ​പ​തി​വാ​യി​ ​നോ​ക്കി​യി​രു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​തി​ര​ക്കാ​യ​തു​കൊണ്ടാ​ണ് ​കു​ഞ്ഞു​മാ​യി​ ​ഞാ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​ത്തി​യ​ത്.​ ​എ​ന്റെ​ ​മ​ക​ൾ​ ​ക​ര​ഞ്ഞ് ​ബ​ഹ​ളം​ ​വ​യ്ക്കു​ന്ന​ ​കു​ട്ടി​യ​ല്ല.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​കു​ഞ്ഞി​നെ​ ​ക​യ​റ്റാ​ത്തതെന്ന് അ​റി​യി​ല്ല​ ​-​ ​അ​ബി​ൽ​ ​പ​റ​ഞ്ഞു.

ഡെ​ൻ​മാ​ർ​ക്കി​ലെ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​വ​നി​​​താ​ ​എം.​ ​പി​മാ​ർ​ക്ക് ​മുഴുവൻ ​ശ​മ്പ​ള​ത്തോ​ടെ​യു​ള്ള​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​സ​വാ​വ​ധി​​​ ​ല​ഭി​​​ക്കും.​ ഈ ​ ​അ​വ​ധി​​​ ​വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ​അ​ബി​ൽ​ഗാ​ർ​ഡ് ​പാ​ർ​ല​മെ​ന്റി​​​ൽ​ ​എ​ത്തി​​​യ​ത്.​ ​

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം