ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി; പരാതി നൽകി യുവതി

0

ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി. ‘അമേരിക്കയിലെ ഒരു റെസ്റ്ററന്റും എലിയെ ഭക്ഷണമായി വിളംബാൻ പാടില്ല. സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്’- മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിയൻ ലെവി പറഞ്ഞു.

മാർച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. യൂനിസ് ലീ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. കൊറിയടൗൺ എന്ന ഹോട്ടലിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തതായിരുന്നു യൂനിസ്. പാഴ്‌സൽ വന്ന് തുറന്നപ്പോൾ കണ്ടത് സൂപ്പിനകത്ത് ചത്ത് കിടക്കുന്ന എലിയെ ആണ്. ഈ ദൃശ്യം കണ്ട് നിൽക്കാനാകാതെ യൂനിസ് ഛർദിച്ചു.

എന്നാൽ പണം തട്ടാൻ വേണ്ടി യുവതി വ്യാജമായി ഉണ്ടാക്കിയ പരാതിയാണ് ഇതെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. സംഭവത്തിൽ യൂബർ ഈറ്റ്‌സ് റീഫണ്ട് നൽകുകയും 100 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് നൽകുകയും ചെയ്തു. പക്ഷേ 5,000 ഡോളറാണ് യുവതി തങ്ങളിൽ നിന്ന് ആവശ്യപ്പെട്ടതെന്നും, അത് നൽകാൻ കൂട്ടാക്കാത്തതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപകർത്തിപ്പെടുത്തുകയാണെന്നും ഹോട്ടൽ അധികൃതർ ആരോപിച്ചു.