പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ

0

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.

മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.

ദുബായില്‍ ചികിത്സയില്‍ കഴിയുകയാണ് മുഷ്‌റഫ് ഇപ്പോള്‍. 1999 മുതല്‍ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്‌. 2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്തായിരുന്നു ഇത്.