ദീപാവലി ആശംസ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

0

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവര്‍ക്കായി ആശംസ നേര്‍ന്നു. ട്വീറ്റിലൂടെയാണ് ശൈഖ് മുഹമ്മദ് ദീപാവലി ആശംസ നേര്‍ന്നത്.

ദീപാവലി നാളില്‍ കൊളുത്തുന്ന ദീപപ്രകാശം നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്നാണ് ശൈഖ് മുഹമ്മദിന്റെ ആശംസ.ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ വര്‍ണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും.