ദീപികാ പദുക്കോണിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടരുത്

ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം ഒന്നടങ്കം .രണ്ട് തവണ മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം നേടിയ കങ്കണാ റണൗട്ട് ആയിരുന്നു ബോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റാണി .

ദീപികാ പദുക്കോണിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടരുത്
deepikapadukone

ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണിന്റെ  പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം ഒന്നടങ്കം .രണ്ട് തവണ മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം നേടിയ കങ്കണാ റണൗട്ട് ആയിരുന്നു ബോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റാണി .11 കോടി രൂപയാണ് കങ്കണ പ്രതിഫലമായി വാങ്ങിയിരിന്നത് .പക്ഷെ ഇപ്പോള്‍ പ്രതിഫലത്തില്‍ കങ്കണയെ പിന്തള്ളിയിരിക്കുകയാണ് ദീപികാ പദുക്കോണ്‍. എത്രയെന്നോ താരത്തിന്റെ പ്രതിഫലം ?12 കോടി 65 ലക്ഷം രൂപ .

വിന്‍ ഡീസലിനൊപ്പമുള്ള ഹോളിവുഡ് ചിത്രമാണ് ദീപികാ പദുക്കോണിന്റെ മൂല്യം ഇരട്ടിക്കാന്‍ കാരണമായത്. ഹോളിവുഡ് ആക്ഷന്‍ ഡ്രാമയായ ട്രിപ്പിള്‍ എക്‌സ് സീരീസിലെ പുതിയ ചിത്രം സീരീസ് ഓഫ് സാന്‍ഡര്‍ കേയ്്ജിലാണ് ദീപിക അഭിനയിച്ചത്. ബാജിറാവു മസ്താനിക്ക് ശേഷം സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതി എന്ന ചിത്രത്തിനാണ് ദീപിക  ഇത്രയും തുക വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ബോളിവുഡില്‍ ഇതുവരെ ഒരു നായിക വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലവുമാണ് ഇത്. ബന്‍സാലിയുടെ ബാജിറാവു മസ്താനി ദീപികയ്ക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത ചിത്രമാണ്. ചിത്രത്തിലൂടെ ഫിലിം ഫെയര്‍ പുരസ്‌കാരത്തിനും ദീപിക നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. തമാശ, പികു എന്നീ സിനിമകളിലെ ദീപികയുടെ പ്രകടനവും ശ്രദ്ധ പിടിച്ചുപറ്റി. ചിറ്റൂര്‍ റാണ പദ്മാവതിയുടെ ജീവിതം പ്രമേയമാക്കിയാണ് ബന്‍സാലിയുടെ ചിത്രം.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ