ഇതില്‍ ദീപികയെ കണ്ടുപിടിക്കാമോ?

0

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായിക ദീപികാ പദുകോനിന്റെ ഒരു പഴയ കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.ദീപിക പദുകോണിന്റെ ആരാധകരുടെ ഒരു ട്വിറ്റര്‍ പേജാണ് താരത്തിന്റെ ഒരു പഴയകാല ചിത്രം പുറത്തുവിട്ടത്. ഹൈസ്‌കൂള്‍ കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ താരത്തെ കണ്ടുപിടിക്കാനാണ് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ സോഫിയ ഹൈസ്‌കൂളിലായിരുന്നു ദീപികയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന അന്‍പതിലേറെ വിദ്യാര്‍ഥിനികളുടെ കൂട്ടത്തില്‍ നിന്ന് കണ്ടെത്താന്‍ ആരാധകര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല. മുന്നില്‍ നിന്നുള്ള മൂന്നാം നിരയില്‍ ഇടത്തുനിന്ന് ഒന്നാമതാണ് ദീപികയുടെ നില്‍പ്.