ആരാധകാരെ ഞെട്ടിച്ചു ദീപികയുടെ പത്മാവതിയുടെ ഫസ്​റ്റ്​ലുക്ക് പോസ്റ്റര്‍

0

ദീപികയുടെ ആരാധകര്‍ കാത്തിരുന്ന വമ്പന്‍ ചിത്രം പത്മാവതിയുടെ ഫസ്​റ്റ്​ലുക്ക് പോസ്റ്റര്‍ എത്തി.ചിറ്റോഡിലെ റാണി പത്മാവതിയായി  ചിത്രത്തില്‍ ദീപിക തകര്‍ക്കുമെന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഉറപ്പിച്ചു. റാണി പത്മിനി അവതാരമായുള്ള ദീപികയുടെ വേഷപകർച്ച ശരിക്കും ഞെട്ടിക്കുന്നതാണ്. അതീവ സുന്ദരിയായാണ് പോസ്റ്ററില്‍ ദീപിക എത്തുന്നത്, അപ്പോള്‍ പിന്നെ സിനിമയുടെ കാര്യം പറയണോ എന്നാണു ആരാധകര്‍ ചോദിക്കുന്നത്.

മുമ്പും രാജകീയ വേഷങ്ങൾ ദീപിക ചെയ്​തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം പത്മാവതി വേറിട്ടുനിൽക്കുന്നുവെന്നാണ്​ അണിയറപ്രവർത്തകർ പറയുന്നത്​. ഗോത്രപരമായ വേഷവും ആഭരണങ്ങളും അണിഞ്ഞാണ്​ ദീപിക പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. പോസ്​റ്റർ ട്വിറ്ററിലൂടെ പങ്കുവെച്ച ദീപിക അതിന്​ ഇങ്ങനെ കുറിപ്പെഴുതി ‘ ഏറെ വിശേഷപ്പെട്ട നവരാത്രി ദിനത്തിൽ റാണി പത്മിനിയെ കണ്ടുമുട്ടി’. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി പത്മാവതിയായി ദീപിക എത്തു​​മ്പോള്‍ രാവല്‍ രത്തന്‍ സിങായി ഷാഹിദ് കപൂറും രജപുത്ര സാമ്രാജ്യത്തെ ആക്രമിച്ച സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും വേഷമിടുന്നു.  ചിത്രം ഡിസംബർ ഒന്നിന്​ തിയറ്ററുകളിൽ എത്തും.