നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും

0

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രി സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന് ജാഗ്രതാനിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും. അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്. രാവിലെ ആഭ്യരന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിനു ശേഷമാണ് ഇവർ കാശ്മീരിലേക്ക് പോക്കാൻ തിരുമാനിച്ചത്. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. പാക്കിസ്ഥാന്റെ സമ്മർദങ്ങൾക്കു മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിർദേശമാണ് സൈന്യത്തിന് സർക്കാർ നൽകിയിട്ടുള്ളത്. വ്യോമസേന പൈലറ്റ് അഭിനന്ദന്റെ മോചനവും സുരക്ഷ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യാനും കൂടിയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നത്.