ഡൽഹി കൂട്ടമാനഭംഗം; പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി

0

ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിചാരണക്കോടതിയുടെ വിധിയില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓടുന്ന ബസിൽ ഡൽഹി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി വിചാരണക്കാലയളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ ഒരു പ്രതിക്ക് മൂന്നുവർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. മറ്റു നാലു പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അപ്പീലുമായി പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.2013 സെപ്റ്റംബര്‍ 11നാണ് സാകേതിലെ വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. ഇത് പിന്നീട് ദല്‍ഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു.